ഇളംകാറ്റു വന്നു

ഇളംകാറ്റു വന്നു കരളില്‍ തൊടുന്ന പോലെ
മുളങ്കാട് താരാട്ടായ്.. തൊട്ടിലായി
വെയില്‍ കോരി വീണ മലര്‍വാടി പൂങ്കിനാവില്‍
മഴച്ചാറ്റല്‍കൊണ്ടു കുളിര്‍ ചൂടി ആര്‍ദ്രമായി (2)

അറിയാതെ തന്ത്രി ശ്രുതി മീട്ടി അത്മയാനം
മധു മോഹരാഗസുധ തൂകി നിന്നിടുന്നു (2)
കുയില്‍ നാദമാര്‍ന്നു നദി പാടി സ്നേഹഗീതം
അതിലൂയലാടി മനസ്സെന്ന മോഹവല്ലി (2)

ഇളംകാറ്റു വന്നു കരളില്‍ തൊടുന്ന പോലെ
മുളങ്കാട് താരാട്ടായ്.. തൊട്ടിലായി
വെയില്‍ കോരി വീണ മലര്‍വാടി പൂങ്കിനാവില്‍
മഴച്ചാറ്റല്‍കൊണ്ടു കുളിര്‍ ചൂടി ആര്‍ദ്രമായി

മഴമാഞ്ഞുപോയ് വെയില്‍ ചാഞ്ഞുവീണ വഴിയില്‍
പൊരുള്‍തേടി നിന്നു കനല്‍ കയ്യിലേന്തി കാലം(2)
ഇരുളേറിടാതെ മിഴി നട്ടു സൂര്യബിംബം..
മൊഴി വറ്റിടാത്ത തണലായി മാതൃജന്മം(2)

ഇളംകാറ്റു വന്നു കരളില്‍ തൊടുന്ന പോലെ
മുളങ്കാട് താരാട്ടായ്.. തൊട്ടിലായി
വെയില്‍ കോരി വീണ മലര്‍വാടി പൂങ്കിനാവില്‍
മഴച്ചാറ്റല്‍കൊണ്ടു കുളിര്‍ ചൂടി ആര്‍ദ്രമായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ilamkattu vannu