ഒറ്റയ്ക്കിരിക്കുന്നു

ഒറ്റയ്ക്കിരിക്കുന്നു ഇലപോയ ചില്ലയില്‍
കൂട്ടുകാരില്ലാത്ത പക്ഷി
കൊത്തിപ്പിരിഞ്ഞ ഉടഞ്ഞ കൂട്ടില്‍
തന്റെ ദുഃഖവും സ്വപ്നവും പേറി

അച്ഛനുമമ്മയും വേര്‍പിരിഞ്ഞു
കാട്ടിലൊറ്റയ്ക്കു ജീവിതം തേങ്ങി
താങ്ങായി തണലായി ഇരിക്കുമീ കൊമ്പും
ആട്ടിയുലയ്ക്കുന്നു  കാലം.. (2)

ഒറ്റയ്ക്കിരുന്നു കരഞ്ഞാല്‍
കേള്‍ക്കാന്‍ ഉറ്റവരരാരാരുമില്ല
ദൂരെയാ മാമരക്കൊമ്പില്‍
ചേക്കയേറുവാൻ പ്രായവും ഇല്ല (2)

ആരുണ്ടൊരാശ്രയം നെഞ്ചില്‍
വിങ്ങിവേവുന്ന വേദന മാത്രം (2)

ഒറ്റയ്ക്കിരിക്കുന്നു ഇലപോയ ചില്ലയില്‍
കൂട്ടുകാരില്ലാത്ത പക്ഷി.. (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ottaykkirikkunnu