മനസ്സൊരു മഷിത്തണ്ട്
മനസ്സൊരു മഷിത്തണ്ട്
ഈ.. മനസ്സൊരു മഷിത്തണ്ട്
നേരുകളുണരും നന്മകള്‍ പകരും
അക്ഷരതെറ്റുകള്‍ മായ്ക്കും കിളിച്ചുണ്ട്
മോഹത്തിന്‍ പൂച്ചെണ്ട്..
സ്നേഹഗീതത്തിന്‍ മൊഴിച്ചിന്ത്
മനസ്സൊരു മഷിത്തണ്ട് ..
ഈ.. മനസ്സൊരു മഷിത്തണ്ട്
മായാത്ത ഓര്‍മ്മകള്‍.. ഓളങ്ങള്‍ നെയ്യും
ബാല്യകൗമാര കടവില്‍ (2)
കളിവഞ്ചി പായിച്ച്.. കൈത്താളം ചാര്‍ത്തിച്ച്
തുള്ളിക്കളിച്ചോരു മനസ്സു.. ഈ
മനസ്സൊരു മഷിത്തണ്ട്
മനസ്സൊരു മഷിത്തണ്ട്
ഈ.. മനസ്സൊരു മഷിത്തണ്ട്
ഏലേലേലെ ..ഏലേലേലെ ..
കാണാത്ത കാഴ്ചകള്‍ കോലങ്ങളെഴുതും
കാലത്തിന്‍ കൽപ്പടവോരത്ത് (2)
കൊത്തങ്കല്ലാടിയ കുപ്പിവളച്ചിരി
പൊട്ടി വിടര്‍ന്നോരു മനസ്സു.. ഈ
മനസ്സൊരു മഷിത്തണ്ട്
മനസ്സൊരു മഷിത്തണ്ട് ..
ഈ.. മനസ്സൊരു മഷിത്തണ്ട്
നേരുകളുണരും നന്മകള്‍ പകരും
അക്ഷരതെറ്റുകള്‍ മായ്ക്കും കിളിച്ചുണ്ട്
മോഹത്തിന്‍ പൂച്ചെണ്ട്..
സ്നേഹഗീതത്തിന്‍ മൊഴിച്ചിന്ത്
മനസ്സൊരു മഷിത്തണ്ട്
ഈ.. മനസ്സൊരു മഷിത്തണ്ട്