സന്തോഷ് തുണ്ടിയിൽ
സന്തോഷ് ജനിച്ചു വളർന്നത് ചങ്ങനാശ്ശേരിയിലാണ് .സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. ചങ്ങനാശ്ശേരി സെന്റ് . ബെർക്മെൻസ് കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം നേടി .1994 ൽ പൂനെയിലെ എഫ് ടി ഐ ഐ യിൽ നിന്ന് സന്തോഷ് ഛായാഗ്രഹണത്തിൽ ബിരുദാനന്തര ഡിപ്ലോമയും . ആ കാലഘട്ടത്തിൽ ഹംഗറിയിലെ ബുഡാപെസ്റ്റിലെ നാഷണൽ ഫിലിം സ്കൂളിൽ ഓസ്കാർ ജേതാവായ ബ്രിട്ടീഷ് ഛായാഗ്രാഹകൻ ബില്ലി വില്യംസ് (ഗാന്ധി), എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഫോട്ടോഗ്രഫി സ്റ്റുഡന്റ് ഡയറക്ടർമാർക്കുള്ള രണ്ടാമത്തെ യൂറോപ്യൻ സെമിനാറിൽ ഏഷ്യയെ പ്രതിനിധീകരിച്ച് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.ഗോവിന്ദ് നിഹ്ലാനി, വേണു, ബിനോദ് പ്രധാൻ എന്നിവരോടൊപ്പം സഹായിയായി പ്രവർത്തിച്ചാണ് സിനിമാ രംഗത്തേയ്ക്ക് കടന്നു വരുന്നത് . മലയാളത്തിൽ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു സ്വതന്ത്ര ഛായാഗ്രാഹകനായി തീരുന്നത് . പിന്നീട് ബോളിവുഡിൽ വൻ ഹിറ്റായി മാറിയ കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രത്തിൽ കാമറ ചലിപ്പിച്ചു .പിന്നീടങ്ങോട്ട് ബോളിവുഡിലെ തിരക്കുള്ള ഛായാഗ്രാഹകനായി മാറുകയായിരുന്നു സന്തോഷ് .നിരവധി പരസ്യങ്ങളും ഡോക്യുമെന്ററി ചിത്രങ്ങളും അദ്ദേഹത്തിന്റെ ക്രെഡിറ്റിൽ ഉണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈ (ഐ ഐ ടി മുംബൈ), ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെ തുടങ്ങിയ എണ്ണമറ്റ ദേശീയ സ്ഥാപനങ്ങളിൽ വിസിറ്റിംഗ് പ്രൊഫസർ കൂടിയാണ് അദ്ദേഹം .