ഷഫീഖ്
ദക്ഷിണേന്ത്യൻ ചലച്ചിത്ര നടൻ. കോഴിക്കോടാണ് ഷഫീഖ് ജനിച്ചത്. 1986-ൽ ലൗ സ്റ്റോറി എന്ന സിനിമയിൽ നായകനായിക്കൊണ്ടായിരുന്നു ഷഫീഖ് തന്റെ അഭിനയജീവിതത്തിന് തുടക്കമിടുന്നത്. വലിയ വിജയമായ ആ സിനിമ ഷഫീഖിനെ പ്രശസ്തിയിലേയ്ക്കുയർത്തി. റഹ്മാനൊരു എതിരാളി എന്നരീതിയിൽ ഷഫീഖ് വിശേഷിപ്പിയ്ക്കപ്പെട്ടു. എന്നാൽ ആദ്യ ചിത്രത്തിലൂടെ കിട്ടിയ വിജയം അദ്ദേഹത്തിന് നിലനിർത്താനായില്ല. തുടർന്ന് ഷഫീഖ് നായകനായി അഭിനയച്ച ചിത്രങ്ങൾ വിജയിക്കാതെ പോയി.
സഞ്ജയ് എന്ന പേരിലാണ് ഷഫീഖ് തമിഴ് സിനിമയിൽ അഭിനയിച്ചത്. 1986-ൽ ഓടങ്ങൾ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തമിഴ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. സിനിമ വിജയമാകാത്തതിനാൽ അദ്ദേഹത്തിന് തമിഴിലും മുൻ നിരയിലെത്താൻ കഴിഞ്ഞില്ല.
പിന്നീട് 90-കളിൽ അദ്ദേഹം വരുൺ രാജ് എന്ന പേരിൽ തമിഴ് സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. മലയാളം,തമിഴ് എന്നിവ കൂടാതെ നാല് തെലുങ്കു സിനിമകളിലും ഒരു ഹിന്ദി സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏതാണ്ട് ഇരുപത്തഞ്ചിലധികം സിനിമകളിൽ ഷഫീഖ് അഭിനയിച്ചിട്ടുണ്ട്.