പി കേശവദേവ്

P Kesavadev
Date of Birth: 
Wednesday, 20 July, 1904
Date of Death: 
Friday, 1 July, 1983
കഥ: 5
സംഭാഷണം: 2
തിരക്കഥ: 2

പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്ന കേശവപിള്ള എന്ന പി. കേശവദേവ് 1904 ജൂലായ് 20 ആം തിയതി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിൽ ജനിച്ചു.

സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ കഷ്ടപ്പെടുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളെ  തന്റെ കൃതികളിലൂടെ തുറന്നുകാട്ടിയ അദ്ദേഹം അനീതിക്കും അസമത്വത്തിനും അസ്വാതന്ത്ര്യത്തിനുമെതിരെ നിരന്തരം കലഹിക്കുകയും പോരാടുകയും ചെയ്യുന്ന മനുഷ്യര്‍ സമൂഹത്തിന്റെ പ്രതിനിധിയായിരുന്നു.

അധികാരിവര്‍ഗ്ഗത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന അദ്ദേഹം എതിര്‍പ്പിന്റെ ശബ്ദത്തിലൂടെ സാമ്പ്രാദായക തിന്മകള്‍ക്കെതിരെ പോരാടി. അദ്ദേഹത്തിന്റെ രചനകള്‍ക്ക് ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും വിഷയമാവുകയും സമൂഹത്തിലെ ഏറ്റവും താഴ്ന്നതലത്തിലുള്ള മനുഷ്യര്‍ കഥാപാത്രങ്ങളാക്കുകയും ചെയ്തു.

ഓടയില്‍ നിന്ന്/ഭ്രാന്താലയം/അയല്‍ക്കാര്‍/ ഞൊണ്ടിയുടെ കഥ/കണ്ണാടി/പങ്കലാക്ഷിയുടെ ഡയറി/രണ്ടമ്മയും ഒരു മകനും/വെളിച്ചം കേറുന്നു/എനിക്കും ജീവിക്കണം എന്നീ നോവലുകളും അന്നത്തെ നാടകം/ഉഷസ്സ്/ കൊടിച്ചി/ഒരു രാത്രി/റെഡ് വളണ്ടിയര്‍/ ഭവാനിയുടെ ബോധധാര/മലക്കറിക്കാരി/ പങ്കന്‍പിള്ളയുടെ കഥ/ഉണര്‍വ്വ്/ഘോഷയാത്ര തുടങ്ങിയ ചെറുകഥകളും നാടകകൃത്ത്/മുന്നോട്ട്/ പ്രധാനമന്ത്രി/ഞാനിപ്പൊ കമ്യൂണിസ്റ്റാവും/ചെകുത്താനും കടലിനുമിടയില്‍/കേശവദേവിന്റെ നാടകങ്ങള്‍ തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്. 

1964 ൽ അയൽക്കാർ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1970 ൽ സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡും കിട്ടിയീട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഓടയില്‍ നിന്ന് എന്ന നോവല്‍ 1965 ൽ സത്യൻ നായകനായി കെ എസ് സേതുമാധവൻ സംവിധാനത്തിൽ സിനിമ ആയിട്ടുണ്ട്. തുടർന്ന് റൗഡി/ആദ്യ കഥ/ഒരു സുന്ദരിയുടെ കഥ/സ്വപ്നം എന്നീ കഥകളും സിനിമകളായി. 

സ്വദേശാഭിമാനി/രാജഭാരതം/ പ്രതിദിനം/മഹാത്മാ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്ന ഇദ്ദേഹം കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെയും പ്രസിഡന്റായിരുന്നു. 
 
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള ഇദ്ദേഹം 1983 ജൂലായ് 1 ആം തിയതി  അന്തരിച്ചു.