പി അയ്യനേത്ത്
പ്രൈമറി സ്കൂൾ അദ്ധ്യാപകനായ ഫീലിപ്പോസിന്റേയും ശോശാമ്മയുടേയും മകനായി അയ്യനേത്ത് ഫിലിപ്പോസ് പത്രോസ് എന്ന പി. അയ്യനേത്ത് 1928 ആഗസ്റ്റ് 10 ആം തിയതി പത്തനംതിട്ട നരിയാപുരത്ത് ജനിച്ചു.
അദ്ധ്യാപകൻ/പത്രാധിപൻ/സർക്കാർ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ബ്യൂറോ ഓഫ് ഇക്കണോമിക്സിൽ അസിസ്റ്റന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
നോവൽ/കഥ/നാടകം തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വാഴ്വേമായം /തെറ്റ്/മുഹൂർത്തങ്ങൾ/കർണ്ണപർവം/ചൂതാട്ടം/സന്ധ്യാവന്ദനം എന്നീ നോവലുകൾ ചലച്ചിത്രമായിട്ടുണ്ട്. ഇതിൽ ചൂതാട്ടം/സന്ധ്യാവന്ദനം എന്നിവയുടെ തിരക്കഥയും/തെറ്റ്/ചൂതാട്ടം/സന്ധ്യാവന്ദനം എന്നിവയുടെ സംഭാഷണവും ഇദ്ദേഹം തന്നെയായിരുന്നു.
അറിയാത്തവനെ തേടി/ഇവിടെയെല്ലാം പൊയ്മുഖം/കൊടുങ്കാറ്റും കൊച്ചുവള്ളവും/സ്ത്രീണാം ച ചിത്തം/ഇരുകാലികളുടെ തൊഴുത്ത്/തിരുശേഷിപ്പ്/വേട്ട/വാഴ്വേ മായം/വേഗത പോരാ പോരാ/മനസ്സ് ഒരു തുലാസ്/തിരുശേഷിപ്പ്/ദ്രോഹികളുടെ ലോകം/നെല്ലിക്ക /മനുഷ്യാ നീ മണ്ണാകുന്നു/കൊടുങ്കാറ്റ് /കൊച്ചുവള്ളം /ഇരുകാലികളുടെ തൊഴുത്ത്
നിർദ്ധാരണം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
2008 ജൂൺ 16 ആം തിയതി തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ നിന്ന് പെൻഷൻ വാങ്ങാൻ പോകുമ്പോൾ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ജൂൺ 17 ആം തിയതി അന്തരിച്ചു.