അഹാന കൃഷ്ണ
മലയാള ചലച്ചിത്ര നടി. 1995 ഒക്റ്റോബർ 13 ന് പ്രശസ്ത സിനിമാ സീരിയൽ നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരത്തെ ഹോളി എയ്ഞ്ചൽസ് ഐ.എസ്.സി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം ചെന്നൈയിലെ വൈഷ്ണവ് കോളേജ് ഫോർ വുമണിൽ നിന്നും വിഷ്വൽ കമ്യൂണിക്കേനിൽ ബിരുദം നേടി. തുടർന്ന് MICA അഹമ്മദാബാദിൽ നിന്നും അഡ്വർടൈസിംഗ് ആൻഡ് മാർക്കറ്റിംഗിൽ പിജി കഴിഞ്ഞു.
2014 ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായിക്കൊണ്ട് അഹാന തന്റെ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചു. അതിനുശേഷം 2017 ൽ ഞെണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ അഭിനയിച്ചു. 2019 ൽ ലൂക്ക എന്ന ചിത്രത്തിൽ ടൊവിനോയുടെ നായികയായി. ഇവയുൾപ്പെടെ ഏഴ് മലയാള സിനിമകളിൽ അഹാന അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ പരസ്യ ചിത്രങ്ങളിലും മ്യൂസിക്ക് വീഡിയോകളിലും അഹാന കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. അഹാനയുടെ. സഹോദരികൾ ദിയ, ഇഷാനി, ഹൻസിക.