അനിൽ രാധാകൃഷ്ണമേനോൻ
മലയാള ചലച്ചിത്ര സംവിധായകൻ. 1969 ഒക്ടോബർ 22 ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് രാധാകൃഷ്ണൻ പലാട്ടിന്റെയും ജയശ്രീയുടെയും മകനായി ജനിച്ചു. ഗവണ്മെന്റ് വിക്ടോറിയ കോളേജ് പാലക്കാട്, ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്...എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. പഠനത്തിനുശേഷം മുംബൈയിലേയ്ക്ക് പോയ അദ്ദേഹം അവിടെ കുറച്ചുകാലം ജോലി ചെയ്തു. അതിനു ശേഷമാണ് സിനിമയിലേയ്ക്കെത്തുന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി 2013 ൽ നോർത്ത് 24 കാതം എന്ന ചിത്രം അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്തു. സിനിമയുടെ കഥ, തിരക്കഥ എന്നിവ രചിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2013- ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിലൂടെ അനിൽ രാധാകൃഷ്ണ മേനോന് ലഭിച്ചു. അതിനുശേഷം 2014 ൽ പൃഥ്വിരാജിനെ നായകനാക്കി സപ്തമശ്രീ തസ്ക്കര എന്ന ചിത്രം സംവിധാനം ചെയ്തു. 2015 ൽ ലോർഡ് ലിവിംഗ്സ്റ്റ്ൺ 7000 കണ്ടി, 2017 ൽ ദിവാൻജി മൂല എന്നീ സിനിമകൾ കുഞ്ചാക്കൊ ബോബനെ നായകനാക്കി സംവിധാനം ചെയ്തു.
അനിൽ രാധാകൃഷ്ണമേനോന്റെ ഭാര്യയുടെ പേര് ശാരദ. ഒരു മകൻ രജത്ത് അനിൽ..