പുഴപോലവൾ

Released
Puzhapolaval (malayalam movie)
കഥാസന്ദർഭം: 

വനമേഖലയിലുള്ള ആദിവാസി കോളനിയിലെ എകാധ്യാപിക വിദ്യാലയത്തിലെ അധ്യാപികയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ജീപ്പിലും ബസിലും കാൽനടയായും ഏകദേശം 40 കിലോമീറ്ററോളം യാത്ര ചെയ്തുവേണം ആനി ടീച്ചർക്ക് നാട്ടിൻ പുറത്ത് നിന്നും ആദിവാസി സ്കൂളിലെത്താൻ. ആരും ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കാത്ത ഈ സേവനം ടീച്ചർ ആത്മാർഥതയോടെ കൊണ്ടുപോകുന്നു. സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ ആനി ടീച്ചർക്കുണ്ടാകുന്ന അപ്രതീക്ഷിതവും സങ്കീർണ്ണവുമായ ദുരന്തങ്ങളുടെ ആവിഷക്കാരമാണ് പുഴപോലവൾ സിനിമ

തിരക്കഥ: 
റിലീസ് തിയ്യതി: 
Friday, 21 August, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കോട്ടൂർ, പൊത്തോട്‌, മണ്ണാംകോട്, കാണിത്തടം തുടങ്ങിയ വന്യജീവി മേഖലകളിൽ

നവാഗതനായ പ്രസാദ് ജി എഡ്വേർഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴപോലവൾ.
ബോസ് എന്റർടെയ്നേഴ്സിന്റെ ബാനറിൽ വിൻസന്റ് ബോസ് മാത്യു നിർമ്മിക്കുന്ന ചിത്രം വെത്യസ്ഥമായൊരു ആസ്വാദന ശൈലിയാണ് ഒരുക്കിയിരിക്കുന്നത്. 

puzhapolaval movie poster

6qmn0tbx0Xg