സോണി സായ്
തിരുവനന്തപുരം സ്വദേശികളായ ഹരിറാം പ്രസാദിന്റെയും അംബികഭായിയുടെയും മകളായ സോനാ സായ് മലയാള സിനിമാ സംഗീത സംവിധാന രംഗത്ത് ഒരു പുതിയ ചുവട് വെയ്ക്കുകയാണ്.മലയാളിയായ ആദ്യ സംഗീത സംവിധായിക എന്ന ലേബൽ ഇനി സോനാ സായ്ക്കു സ്വന്തം.മൂടൽ മഞ്ഞ് എന്ന ചിത്രത്തിനു വേണ്ടി ഉഷാ ഖന്നയും ഉന്നൈപ്പോൽ ഒരുവൻ എന്ന ചിത്രത്തിനു വേണ്ടി ശ്രുതി ഹാസനും സംഗീത സംവിധാനം നടത്തിയിട്ടുണ്ട് എങ്കിലും മലയാളത്തിൽ ഇതാദ്യമായാണു ഒരു വനിത ഓർക്കസ്ട്രയുടെ ചുക്കാൻ പിടിക്കുന്നത്.നിക്സ് ആർട്ട്സിന്റെ ബാനറിൽ പ്രഭുകുമാർ നിർമ്മിക്കുന്ന “ഞാൻ സഞ്ചാരി “ എന്ന ചിത്രത്തിലെ നാലുഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സോനയാണ്.രാജീവ് ആലുങ്കലും ഗിരീഷ് പുത്തലന്താഴത്തും രചിച്ച ഗാനങ്ങളിൽ ഒരെണ്ണം സോന തന്നെ പാടുന്നു എന്ന പ്രത്യേകതയും ഉണ്ട്.മറ്റു ഗാനങ്ങൾ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും മധു ബാലകൃഷ്ണനും ആണു.
തെലുങ്ക് റീമേക്ക് ചിത്രങ്ങളായ കനൽ ,ശൗര്യം എന്നീ ചിത്രങ്ങളിലും അൻപതോളം ആൽബങ്ങളിലും സോന പാടിയിട്ടുണ്ട്.ആദ്യാനുരാഗം എന്ന പേരിൽ ഒരു ആൽബവും സോനയുടെ സംഗീതസംവിധാനവുമായ് ഒരുങ്ങിയിട്ടുണ്ട്.സോണി എന്ന പേരിൽ ആയിരുന്നു ആദ്യകാലത്ത് സോന പാടിയിരുന്നത്.