ഏകാന്തതീരങ്ങളെ തഴുകും
ഏകാന്തതീരങ്ങളെ തഴുകും
കൗമാരലാവണ്യമേ
ഞാൻ കാണും സ്വപ്നങ്ങളെ പൊതിയും ശാലീനസൗഗന്ധികേ
നിന്റെ ഭാവങ്ങളില്‍ നിന്നുമെന്റെയുള്ളില്‍
പൂത്തുനില്ക്കും മോഹംപോലെ
തേനൂറും പൂക്കൾ താലങ്ങളേന്തും
ആരാമവീഥിയിലെൻ നിഴലായ്
നീ വരൂ രാഗവതീ -ഇതിലേ
നീ വരൂ രൂപവതീ
ആശതൻ ഹിമമാരിയിൽ
നനയുമെൻ സുഖചിന്തയിൽ
പൂവിടാൻ വരും ശശികലേ
കരളിൽ നിൻ കുളിരലയായ്
ഒരു ഹംസമായ് ഞാൻ നീന്തിവരുന്നു
നീലവിശാലതയിൽ
അണയൂ എന്നിൽ നീ നിവൃതിയായ്
നിറയൂ എന്നുമെൻ ചേതനയിൽ
ഏകാന്തതീരങ്ങളെ തഴുകും
കൗമാരലാവണ്യമേ
ആയിരം മഴവില്ലുകൾ
വിരിയുമീ ഋതുഭംഗിയിൽ
നീയൊരു മധുകലികയായ്
ഹൃദയമാം മലർവനിയിൽ
ജന്മങ്ങൾ തോറും നീ വന്നു മീട്ടും
മാദകരാഗങ്ങളിൽ
ഉതിരും ആദിമ പ്രേമസ്വരം
പകരൂ എന്നിൽ നിൻ ജീവകണം
ഏകാന്തതീരങ്ങളെ തഴുകും
കൗമാരലാവണ്യമേ
ഞാൻ കാണും സ്വപ്നങ്ങളെ പൊതിയും ശാലീനസൗഗന്ധികേ
നിന്റെ ഭാവങ്ങളില്‍ നിന്നുമെന്റെയുള്ളില്‍
പൂത്തുനില്ക്കും മോഹംപോലെ
തേനൂറും പൂക്കൾ താലങ്ങളേന്തും
ആരാമവീഥിയിലെൻ നിഴലായ്
നീ വരൂ രാഗവതീ -ഇതിലേ
നീ വരൂ രൂപവതീ