യാമിനീ നിന്‍ ചൊടിയിലുണരും
യാമിനീ നിന്‍ ചൊടിയിലുണരും കാമഗീതം
രാഗിണീ നിന്‍ തുടിയില്‍ പടരും പ്രേമഗീതം
രാഗം ചാര്‍ത്തി വരുന്നൂ രാഗിണീ ഞാന്‍ രാക്കിളി
രാഗം ചാര്‍ത്തി വരുന്നൂ രാഗിണീ ഞാന്‍ രാക്കിളി
യാമിനീ നിന്‍ ചൊടിയിലുണരും കാമഗീതം
രാഗിണീ നിന്‍ തുടിയില്‍ പടരും പ്രേമഗീതം
മാദകമഞ്ജിമേ നിന്റെ താളമെന്‍ യൗവ്വനം
ചൂടിയാടും മണിയറകളില്‍
നീയെന്‍ ഹരം ഞാന്‍ നിന്‍ ലയം
പാടും മണിയരങ്ങിതില്‍
നിര്‍വൃതീ സ്വരവുമായ് നീ വരൂ
യാമിനീ നിന്‍ ചൊടിയിലുണരും കാമഗീതം
രാഗിണീ നിന്‍ തുടിയില്‍ പടരും പ്രേമഗീതം
ശാരികചാരുതേ നിന്റെ തേന്മൊഴി
എന്‍മനം തേടി പൂകും രതിയറകളില്‍
നീയെന്‍ കുളിര്‍ ഞാന്‍ നിന്‍ ഉയിര്‍
എന്റെ കളിയരങ്ങിതില്‍ അഗ്നിയായ്
ജ്വാലയായ് നീ വരൂ