പൂഞ്ചൊടിയില്‍ പുഞ്ചിരിതന്‍

പൂഞ്ചൊടിയില്‍ പുഞ്ചിരിതന്‍ മൊഞ്ചും ചേര്‍ന്നല്ലോ
ഇന്ന് ഖല്‍ബിലൊരു പൂനിലാവ്‌ വന്നുദിച്ചല്ലോ
എന്റെ മുന്നിലും എന്‍കിനാവിലും
പുതുകൊലുസ്സുമണിഞ്ഞു ജിമിക്കിയിളക്കി
ചമഞ്ഞു നില്‍ക്കൂ നീ...
പൊന്നും അണിഞ്ഞു നില്‍ക്കൂ നീ
പൂമെയ്യില്‍ മയിലാഞ്ചി ചാറീട്ട് പോരൂ നീ
പൂമെയ്യില്‍ മയിലാഞ്ചി ചാറീട്ട്  പോരൂ നീ
(പൂഞ്ചൊടിയില്‍ പുഞ്ചിരിതന്‍)

ഹൃദയത്തിന്‍ സുല്‍ത്താനേ സുറുമപ്പൂവണിയിക്കാന്‍ വാ
പെരുന്നാളിന്‍ തിരുനാളില്‍..
മറിമാന്‍കണ്ണില്‍ കനവും ചാര്‍ത്തി
ഹുസുനുള്‍ ജമാലാകാം
ഞാന്‍ നിന്‍ ഹുസുനുള്‍ ജമാലാകാം (2)

പൂഞ്ചൊടിയില്‍ പുഞ്ചിരി തന്‍ മൊഞ്ചും ചേര്‍ന്നല്ലോ
ഇന്ന് ഖല്‍ബിലൊരു പൂനിലാവ്‌ വന്നുദിച്ചല്ലോ
എന്റെ മുന്നിലും എന്‍ കിനാവിലും
പുതു കൊലുസ്സുമണിഞ്ഞു ജിമിക്കിയിളക്കി
ചമഞ്ഞു നില്‍ക്കൂ നീ പൊന്നും അണിഞ്ഞു നില്‍ക്കൂ നീ
പൂമെയ്യില്‍ മയിലാഞ്ചി ചാറിട്ടു പോരൂ നീ
പൂമെയ്യില്‍ മയിലാഞ്ചി ചാറിട്ടു പോരൂ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
poonchodiyil punchirithan

Additional Info

അനുബന്ധവർത്തമാനം