തെച്ചിമലർക്കാടുകളിൽ

തെച്ചിമലർക്കാടുകളിൽ കൊച്ചരുവിപ്പാട്ടൊഴുകും
പിച്ചകപ്പൂ മലയാളം (2)
മണിക്കുയിൽമൊഴി തേൻ ചോരും
നിറമഴമുകിൽ തിറയാടും
ഇടവഴികളിൽ പൂമൂടും
പൊന്നിലഞ്ഞികൾ കുടചൂടും
കരയുടെ വിരിമാറിൽ പടരുന്ന പുഴയൊരു
കഥ ചൊല്ലും മലയാളം
തെച്ചിമലർക്കാടുകളിൽ കൊച്ചരുവിപ്പാട്ടൊഴുകും
പിച്ചകപ്പൂ മലയാളം (2)

വിളിക്കാതെ വന്നല്ലോ വിഷുപ്പക്ഷികൾ
വിതയ്ക്കുന്നു സ്വപ്നങ്ങൾ നിനക്കായി ഞാൻ
എന്നു വിളക്കായി വരും നീയെൻ കിളിക്കൂരയിൽ
കന്നിമഴയായി പൊഴിയുമീ പൊരിമണലിൽ

വിത്തെറിഞ്ഞു മുത്തു കൊയ്യും വിസ്മയങ്ങളുത്സവങ്ങൾ
അത്തം മുതൽ പത്തു നാളുമോണമുണ്ണും മത്സരം (2)
നൂറു തളിർ വെറ്റില തിന്നാതിര
നിലാവിലൂഞ്ഞാലാടിയെത്തും മലരണി മലയാളം
തെച്ചിമലർക്കാടുകളിൽ കൊച്ചരുവിപ്പാട്ടൊഴുകും
പിച്ചകപ്പൂ മലയാളം

ഒരുക്കുന്നു മഴവില്ലിൻ മണിത്താലി ഞാൻ
മുകില്‍പ്പെണ്ണേ ഇടവത്തിൽ മുഹൂർത്തമുണ്ടോ
ദൈവം വിധിച്ചതും കൊതിച്ചതും ഒരു നിമിഷം
നമ്മൾ അടുക്കുമ്പോൾ മിഴികളിൽ ഒരു സമുദ്രം

കൊച്ചു വെയിൽ കസവിട്ട പച്ച കൊണ്ടു പട്ടുടുത്തു
പിച്ചിമുല്ലക്കുടം ചൂടി കാത്തു നിൽക്കും ഗ്രാമലക്ഷ്മി
പഞ്ചവർണ്ണ തത്തകൾ തൻ പഞ്ചമത്തിൽ നെഞ്ചലിഞ്ഞു
പാൽ ചുരത്തും കവികുല മലയാളം

തെച്ചിമലർക്കാടുകളിൽ കൊച്ചരുവിപ്പാട്ടൊഴുകും
പിച്ചകപ്പൂ മലയാളം (2)
മണിക്കുയിൽമൊഴി തേൻ ചോരും
നിറമഴമുകിൽ തിറയാടും
ഇടവഴികളിൽ പൂമൂടും
പൊന്നിലഞ്ഞികൾ കുടചൂടും
കരയുടെ വിരിമാറിൽ പടരുന്ന പുഴയൊരു
കഥ ചൊല്ലും മലയാളം
തെച്ചിമലർക്കാടുകളിൽ കൊച്ചരുവിപ്പാട്ടൊഴുകും
പിച്ചകപ്പൂ മലയാളം (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thechimalar kadukalil

Additional Info

Year: 
1997
Lyrics Genre: 

അനുബന്ധവർത്തമാനം