പുണ്യം പുലര്‍ന്ന പൊന്നിന്‍

പുണ്യം പുലര്‍ന്ന പൊന്നിന്‍ പ്രഭാതമെന്നെ പുണര്‍ന്നുവോ
എന്നും തൊഴുന്ന കയ്യില്‍ പസാദസ്വര്‍ണ്ണം തിളങ്ങിയോ
ഇളവേനല്‍കിനാക്കള്‍ കുളിരുകോരുംന്നേരം പ്രഭാമയീ

അണതകര്‍ത്തൊരീ പ്രവാഹലഹരിയിലലൊഴുകും ഓടമായി നീ
ഇരുള്‍ തടഞ്ഞൊരെന്‍ വഴിയില്‍ ഇനി നീ
കനക ദീപമായി നീ
ചിറകു കുടയും ഒരു ദാഹം
അകലെയകലെ ഒരു തീരം
മിഴിയിലണിയും താരം
അരികിലെന്‍റെ മധുപാത്രം
പുണ്യം പുലര്‍ന്ന പൊന്നിന്‍ പ്രഭാതമെന്നെ പുണര്‍ന്നുവോ

ഋതുശാന്തമീ വികാരവനികയില്‍ അമൃതസന്ധ്യയായി
പുഴകള്‍ പുല്‍കുമാ പ്രണയജലധിലൊരു പുളകകാവ്യമായി (2)
ഇണകള്‍ തഴുകുമൊരു യാമം
ഇനിയും ഇനിയും ഒരു ജന്മം
ഇതളില്‍ ഇതള്‍ വിരിയും രാവില്‍
മധുവില്‍ മധുനിറയും നോവില്‍

പുണ്യം പുലര്‍ന്ന പൊന്നിന്‍ പ്രഭാതമെന്നെ പുണര്‍ന്നുവോ
എന്നും തൊഴുന്ന കയ്യില്‍ പസാദസ്വര്‍ണ്ണം തിളങ്ങിയോ
ഇളവേനല്‍കിനാക്കള്‍ കുളിരുകോരുംന്നേരം പ്രഭാമയീ
പുണ്യം പുലര്‍ന്ന പൊന്നിന്‍ പ്രഭാതമെന്നെ പുണര്‍ന്നുവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
punyam pularnna

Additional Info

Year: 
1997
Lyrics Genre: 

അനുബന്ധവർത്തമാനം