തളയൊടു തള തരിവളയൊടു
തളയൊടു തള തരിവളയൊടു വള ഓഹോ
കരിമിഴിയൊടു മിഴി കിളിമൊഴിയോടു മൊഴി
കളി ചിരിയോടു ചിരി ഓഹോ
ഇനി നിറമൊടു നിറമണി ഞൊറിയൊടു ഞൊറി
അലകടലോടു കടൽക്കരയിളകി
മദന നഗരഹൃദയമലിയുകയായി
കാണാത്ത സ്വർഗ്ഗം കാണുവാൻ
മേനിയിൽ കാമന്റെ സ്വർണ്ണം പൂശുവാൻ
സല്ലാപ സായാഹ്നം ഓഹോയ് സംഗീത ഹിന്ദോളം എഹേയ്
ശൃംഗാരമാടും മേടകൾ ..
പുൽകുന്ന കൗമാരം ഓഹോയ് നൽകുന്ന വാഗ്ദാനം
എഹേയ് ..
ഇല്ലാത്ത വർണ്ണം ശോഭനം
ഈ നഗരം സാന്ത്വനം കഥ നിറയും പൂവനം
മധുശലഭം പോലെ പാറും ജീവിതം
ഈ നിമിഷം മോഹനം രസഭരിതം യൗവനം
തിരിയുഴിയും പ്രായം തേടും പാൽക്കുടം
(തളയൊടു തള തരിവളയൊടു )
ആ ആ ആ ആഹാ
കാനൽക്കുടീരങ്ങൾ ഓഹോയ് കാലന്റെ ജന്മങ്ങൾ എഹെയ്
കഴുക്ജന്റെ കാടൻ കണ്ണുകൾ
വിൽക്കുന്ന ശിലപ്ങ്ങൾ ഓഹോയ്
താങ്ങുന്ന തല്പങ്ങൾ എഹെയ്
കൈയ്ക്കുന്ന രാവിൻ ജാടകൾ
ഈ നഗരം ഭീകരം ജനമൊഴുകും സാഗരം
ഇതിലടിയും നേരം ജന്മം മായികം
ഈ നഗരം സുന്ദരം ഇതിലെഴുതും മന്ദിരം
ഇതിലെരിയും നമ്മൾക്കുണ്ടോ ജീവിതം
(തളയൊടു തള തരിവളയൊടു )