തുമ്പിപ്പെണ്ണേ വമ്പത്തിപ്പെണ്ണേ
ഹേയ് തുമ്പി തുമ്പി തുമ്പി
ഏയ് തുമ്പിപ്പെണ്ണേ തുമ്പിപ്പെണ്ണേ വമ്പത്തിപ്പെണ്ണേ
കോപിക്കല്ലേ കോപിക്കല്ലേ പൊന്നേ
കള്ളക്കണ്ണാല്‍ കല്ലെറിയല്ലേ കള്ളിപ്പെണ്ണെ
നിൻ വെള്ളിക്കിണ്ണം തുള്ളിത്തുള്ളിപ്പോകും
പതിനേഴല്ലേ ഇതു പതിവല്ലേ
പതിനേഴല്ലേ പതിവല്ലേ നോട്ടി നോട്ടി നോട്ടി
പുള്ളിമാനൊത്ത കണ്ണല്ലേ കുയിലൊത്ത പാട്ടല്ലേ
മയിലൊത്ത മൊഞ്ചല്ലേ നാടന്‍ മുത്തല്ലേ
സ്റ്റൈലൊത്ത ഫിഗറല്ലേ സ്മൈലൊത്ത ഫെയ്സല്ലേ
ഹാര്‍ട്ട് ബീറ്റ് കൂട്ടല്ലേ ഹാപ്പി സ്പോട്ടല്ലേ
തുമ്പിപ്പെണ്ണേ തുമ്പിപ്പെണ്ണേ വമ്പത്തിപ്പെണ്ണേ
കോപിക്കല്ലേ കോപിക്കല്ലേ പൊന്നേ
കള്ളക്കണ്ണാല്‍ കല്ലെറിയല്ലേ കള്ളിപ്പെണ്ണെ
നിൻ വെള്ളിക്കിണ്ണം തുള്ളിത്തുള്ളിപ്പോകും
പോകും..പോകും..അയ്യോ പോകും
മോഡേണായി വേഷമിട്ടതു മോഡലാകാനാണോ
മാഡത്തിനു മേടം വന്നാല്‍ കല്യാണത്താലീ
മാനത്തു് കണ്ണുംനട്ടു് പാട്ടും പാടിപ്പോയാല്‍
കൂട്ടത്തില്‍ കൂടുന്നോരുടെ കാര്യം പോക്കല്ലേ
ഓർക്കൂട്ടും ചാറ്റിങ്ങും നെറ്റില്‍ ചെയ്യാതെ
ജീമെയിലും ഹോട്ട്മെയിലും ലോഗിന്‍ ചെയ്തോളൂ
പിന്നെ വൈറസ്സിന്‍ കളിയുള്ള
ഹാര്‍ഡ് ഡിസ്ക്കും പെന്‍ഡ്രൈവും
ലാപ്ടോപ്പില്‍ കുത്താതെ നീ
പുള്ളിമാനൊത്ത കണ്ണല്ലേ കുയിലൊത്ത പാട്ടല്ലേ
മയിലൊത്ത മൊഞ്ചല്ലേ നാടന്‍ മുത്തല്ലേ
സ്റ്റൈലൊത്ത ഫിഗറല്ലേ സ്മൈലൊത്ത ഫെയ്സല്ലേ
ഹാര്‍ട്ട് ബീറ്റ് കൂട്ടല്ലേ ഹാപ്പി സ്പോട്ടല്ലേ
വാക്കൊന്നും തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ പൊന്നേ
പെണ്ണെന്നാല്‍ പൊട്ടന്‍ കൊട്ടണ ചെണ്ടക്കോലല്ലാ
പെണ്ണിന്മേല്‍ കണ്ണും നട്ടു കണ്ണും പൂട്ടിപ്പോയാല്‍
പടകൂട്ടിക്കളിയാക്കാനൊരു കൂട്ടം വന്നെത്തും
ചാറ്റിങ്ങും ചീറ്റിങ്ങും ഞങ്ങള്‍ക്കില്ലല്ലോ
ബോട്ടിങ്ങില്‍ ഷോപ്പിങ്ങില്‍ കൂടെ കൂടാല്ലോ
പിന്നെ നിറനാഴി സ്വപ്‌നങ്ങള്‍ നിറവേറ്റാം
കൂട്ടത്തില്‍ ആടാം പാടാം ഒപ്പത്തിന്നൊപ്പം
പുള്ളിമാനൊത്ത കണ്ണല്ലേ കുയിലൊത്ത പാട്ടല്ലേ
മയിലൊത്ത മൊഞ്ചല്ലേ നാടന്‍ മുത്തല്ലേ
ഹേ സ്റ്റൈലൊത്ത ഫിഗറല്ലേ
സ്മൈലൊത്ത ഫെയ്സല്ലേ
ഹാര്‍ട്ട് ബീറ്റ് കൂട്ടല്ലേ ഹാപ്പി സ്പോട്ടല്ലേ (2)