വെണ്ണിലാവിൻ ചിറകേറി

വെണ്ണിലാവിൻ ചിറകിലേറി ഞാൻ ഉയരുമ്പോൾ

പ്രണയ മുന്തിരി നീട്ടി എന്നെ വിളിച്ചതാരാണ്

ആരും അറിയാതെ ആരോരുമറിയാതെ

കവിത പോലെന്നിൽ നിറഞ്ഞതാരാണ് ...(വെണ്ണിലാവിൻ )ഏതോ സ്വപ്നം കാവ്യമായ്..എതോ മൗനം രാഗമായ്

കണ്ടു മറന്ന കിനാവിലെ വർണ്ണ മനോഹര ഭാവമേ

വിണ്ണിൻ കായലിലെ കാണാ തോണിയിലെൻ

സ്വപ്നക്കൂടേറി ഇന്നു വന്നവൾ ആരാണ്  (വെണ്ണിലാവിൻ )ഇന്നീ രാവും മൂകമായ്,ഞാനീ വീഥിയിൽ ഏകനായ്

ഇന്നെൻ നെഞ്ചിലെ ഓർമ്മകൾ,കണ്ണീർ മഴയായ് പെയ്ത് പോയി

തീരാ നൊമ്പരമായ് നോവിൻ മർമ്മരമായ്

സ്നേഹത്തേരേറി ദൂരെ പോയവൾ ആരാണ് ( വെണ്ണീലാവിൻ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vennilaavin Chirakeri

Additional Info

അനുബന്ധവർത്തമാനം