മഴനീർത്ത രാഗം ചൂടി

ആ ആ രേ ആ
മഴനീർത്ത രാഗം ചൂടി
പെയ്തൊഴിഞ്ഞു
മൊഴി കോർത്ത യാമം ദൂരേ
പോയ്‌മറഞ്ഞു
ഒരു മാരിമേഘം മേലേ
ഇരുൾ മൂടി നിന്നു
മഴനീർത്ത രാഗം ചൂടി
പെയ്തൊഴിഞ്ഞു

ഒരു ജന്മമോഹം പേറി
കൊതിയോടെ ഞാൻ നില്പൂ
ഒരു സ്വപ്നതീരം പൂകി
തുണതേടി നില്പൂ
മിഴിക്കോണിതിൽ കണ്ണീർക്കണം
പൊഴിയുന്നു 

മഴനീർത്ത രാഗം ചൂടി
പെയ്തൊഴിഞ്ഞു
മൊഴി കോർത്ത യാമം ദൂരേ
പോയ്‌മറഞ്ഞു
ഒരു മാരിമേഘം മേലേ
ഇരുൾ മൂടി നിന്നു
മഴനീർത്ത രാഗം ചൂടി
പെയ്തൊഴിഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
mazhaneertha ragam