രക്തകണ്ഠൻ

രക്തകണ്ഠൻ അരത്തകണ്ഠൻ
ശ്രീനീലകണ്ഠൻ ശ്രീകണ്ഠൻ
അണ്ഠകടാഹത്തിൻ ഇണ്ടലെല്ലാമാറ്റും
കാളകണ്ഠൻ കണ്ഠകാളൻ, ഹരൻ
തീഷ്ണകണ്ഠൻ ശിതികണ്ഠൻ


ദേവ ദാനവ മാനവ സേവ്യൻ
മുനിജന ഹൃദയ സരോരുഹവാസൻ
പരമശിവൻ പരമേശ്വരനീശൻ
പാർവ്വതീ പരിസേവിതൻ
[ശിവം ഭവതു കല്യാണം
ആയുഃരാരോഗ്യ വർദ്ധനം
സർവ്വ ബുദ്ധി പ്രകാശായ
സദാ ശിവം നമോസ്തുതേ]


കാമമോഹ മദാമയ ഹരണൻ
കാമ-കാല ഹരൻ കമനീയൻ
പ്രമഥാധിപൻ പ്രജാസുഖനിരതൻ
വാമദേവ മഹേശ്വരൻ
[ശിവം ഭവതു കല്യാണം
ആയുഃരാരോഗ്യ വർദ്ധനം
സർവ്വ ബുദ്ധി പ്രകാശായ
സദാ ശിവം നമോസ്തുതേ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rakthakandan

Additional Info

അനുബന്ധവർത്തമാനം