ശ്രീശൈലവാസന്റെ
Music:
Lyricist:
Singer:
Film/album:
ശ്രീശൈലവാസന്റെ തിരുവരങ്ങിൽ, നിത്യ
ശ്രീയെഴും ആ ദിവ്യ ദർശനത്തിൽ
മതിമറന്നടിയൻ പൊൻ തിരുവടി തൊഴുതിഹ
മന്ത്രാക്ഷരം ചൊൽ വൂ നമഃശിവായ, നാമ
പഞ്ചാക്ഷരി ചൊൽ വൂ നമഃശിവായ
അഴകേറും പൂമിഴി വഴിയുന്നൊരലിവുകൾ
അടിവീഴുവോർക്കെന്നും നല്കുവോനേ
പാരിന്നധീശനായ് ശ്രീപരമേശനായ്
പരിലസിക്കും നിനക്കെൻപ്രണാമം, എന്നും
പരമപ്രകാശമേ സുപ്രഭാതം
ശിവരാത്രീ നൃത്തവും മെയ്കാട്ടുപൂജയും
സഹർഷം കണ്ടെല്ലാം മറന്നുനില്ക്കേ
പരമാത്മസാരമേ നിൻ സ്നേഹധാരയിൽ
പടികടന്നീടുന്നൂ പാപബന്ധം, പുല്കാം
കൂവളദലമായ് നിൻ പാദപത്മം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sreesailavasante
Additional Info
Year:
2010
ഗാനശാഖ: