ക്ഷീരധാരയിൽ...
Music:
Lyricist:
Singer:
Film/album:
ക്ഷീരധാരയിൽ മുഴുകി നില്ക്കും, ദീർഘ-
ജ്ഞാനിയാം ശിവ പെരുമാളേ
കാരണമറിയാതെ വലയുകയാണിവൾ
കടൽ പോൽ തിരതല്ലും കണ്ണുനീരിൻ, നിത്യ-
ദാരിദ്ര്യ ദുഃഖത്തിൻ യാതനയിൽ
‘കർമ്മഫലം’ എന്ന‍് കാണ്മവരൊക്കെയും
കണ്ടുപറഞ്ഞു ചിരിപ്പൂ
‘കലികാല വൈഭവം’ എന്നും ചിലർ ചൊല്ലി
കദനം കാട്ടി മറഞ്ഞു
നാടകമീ ഉലകം അതിലെന്നും
നടരാജാ നീ അഭയം
കറയറ്റ ഭക്തി തൻ ചിറകേറിയെന്മനം
നിന്നിലേക്കെത്താൻ കൊതിപ്പൂ
ഇഹപരമലയുന്ന ദേഹിനിൻ നാമങ്ങൾ
നിത്യവും പാടി നമിപ്പൂ
മായാമയമഖിലം അവിടാർക്കും
മാഹേശ്വരാ നീ ശരണം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ksheeradharayil...
Additional Info
Year:
2010
ഗാനശാഖ: