പാർവ്വതീ നായകൻ

പാർവ്വതീ നായകൻ പരമേശ്വരൻ
പാരിൻ പരിതാപം തീർക്കും ഹരൻ
ദുരിതശരങ്ങളെ പൂമാലയാക്കിയും
ദുഃഖശതങ്ങളിൽ പുളകങ്ങൾചാർത്തിയും
കാത്തരുളീടുന്ന വിശ്വേശ്വരൻ
എല്ലാമറിയുന്ന സർവ്വേശ്വരൻ


കാലിടറീടുമെൻ കലികാല യാത്രയിൽ
നേർവഴികാട്ടുവോനല്ലോ
മുക്കണ്ണാൽ കാലം മൂന്നും നയിക്കുന്ന
മുക്കണ്ണാൽ കാലം മൂന്നും നയിക്കുന്നോ-
രാശ്രിതവൽസലനല്ലോ
സത്യം ശിവം സുന്ദരം, നിത്യം
മോക്ഷം ശുഭം ശ്രീകരം


ജീവിതമാകുമീ മരുഭൂമിയിൽ ദാഹ
നീരുറവായവനല്ലോ
ആശ്രയമില്ലാതെ അലയുന്ന ദേഹിക്ക്
ആശ്രയമില്ലാതെ അലയുന്ന ദേഹിക്കൊ-
രാശ്വാസമാപ്പദമല്ലോ
സത്യം ശിവം സുന്ദരം, നിത്യം
മോക്ഷം ശുഭം ശ്രീകരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parvathee naayakan

Additional Info

അനുബന്ധവർത്തമാനം