അന്തകാന്തകാ

അന്തകാന്തകാ നിന്റെ മുൻപിൽ, ഉയിരു-
പന്താടുമഴൽ വീണുകാല്ക്കൽ
പന്ത്രണ്ടു തൃക്കൈകളാലെ, ഉലകി-
നന്തമട്ടാടലാട്ടുമ്പോൾ
ശ്രീമഹാദേവോ നമസ്തേ
ശ്രീശൈലവാസാ നമസ്തേ
അനഘഗിരിനിരയിളകുമമൃതശിവനടനമതി-
ലോംകാരസംഗീതമെൻ നാദമായ് 
[ശംഭോ മഹാദേവ ശംഭോ മഹാദേവ
ശംഭോ മഹാദേവ ശംഭോ]


കാലന്നകാല വിയോഗം വരുത്തിയ
കാലാനുരൂപിയും നീയേ
കാമനെച്ചുട്ടുവെഞ്ചാരമായ് മാറ്റിയ
കാമസ്വരൂപനും നീയേ
അഴലുകളിലറുതികളിലടിയനൊരുതുണയനിശ-
മരുളേണമേ ദേവദേവാ
വഴികാട്ടണേ വിശ്വനാഥാ
[ശംഭോ മഹാദേവ ശംഭോ മഹാദേവ
ശംഭോ മഹാദേവ ശംഭോ]


ധനുമാസചന്ദ്രികച്ചാർത്തിൽ മഹോൽസവ-
ക്കൊടിയേറി നിന്നൂ നഭസ്സിൽ
ദുരിതാർത്തഭാണ്ഡങ്ങളേന്തിശ്രിതാവലി
ക്കരകങ്ങളാടി നിന്മുന്നിൽ
അഭയവരമരുളുവതിനരുതുമടിയുയിരഖില-
മറിയുന്ന നിൻ ദാനമല്ലോ
ആ ദയാദാക്ഷിണ്യമല്ലോ
[ശംഭോ മഹാദേവ ശംഭോ മഹാദേവ
ശംഭോ മഹാദേവ ശംഭോ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthakanthakaa

Additional Info

അനുബന്ധവർത്തമാനം