പെരുമയാർന്നമരും
പെരുമയാർന്നമരും പരമേശ്വരാ
പരമപ്രഭോ പരിപാഹിമാം
ഭാഗീരഥിയും പാർവ്വതീദേവിയും
ഭാഗിച്ചനിന്നുടൽ കണ്ടുതൊഴാൻ വരും
അടിയനെയനുഗ്രഹിക്കില്ലേ, എന്നും
ആശ്രയമേകുകയില്ലേ
മുജ്ജന്മദുരിതത്തിൽ മുങ്ങിമയങ്ങുമ്പോൾ
മുട്ടിവിളിക്കുന്നൂ ശിവരാത്രി
കൊടിയേറ്റുസദ്യതൻ കൊതിയൂറും നാവിൽ
കല്ക്കണ്ടമാകുന്നു പഞ്ചാക്ഷരി
സർവ്വാമയഹരശങ്കരനിന്തിരു
സങ്കീർത്തനമെൻ സംഗീതം
നിന്നെനിനച്ചാലിയലാതുണ്ടോ
മർത്ത്യനു മഹിയിൽ സൗഭാഗ്യം
ഹര ഹര ശിവശംഭോ
ഹര ഹര ശിവശംഭോ
നിൻ കൃപാവാരിയിൽ നീന്തിത്തുടിക്കുമ്പോൾ
നിർമ്മലമാകുന്നു എൻഹൃദയം
നീയെഴുന്നള്ളിടും ഉൽസവപൂജയ്ക്കു
തൃക്കാഴ്ചവയ്ക്കുന്നൂ മമജന്മം
സകലഗുണാകരശ്രീകര നിൻ പദ
ദർശനമാണെൻ ആനന്ദം
നിന്റെകടാക്ഷമതല്ലോ മൂവുല-
കിന്നും ജീവനുമാധാരം
ഹര ഹര ശിവശംഭോ
ഹര ഹര ശിവശംഭോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Perumayaarnnamarum
Additional Info
Year:
2010
ഗാനശാഖ: