നെഞ്ചിനുള്ളിൽ
നെഞ്ചിനുള്ളിൽ നെഞ്ചിനുള്ളിൽ ചിറകനങ്ങി
കണ്മിഴിച്ച് നോക്കുമ്പോഴും കനവൊരുങ്ങി
സ്വർഗ്ഗം തോൽക്കും ലോകം കണ്ട് മിഴി വിളങ്ങി
എണ്ണിയാലും തീരാപ്പുക്കൾ കൈയ്യിലൊതുങ്ങി
ഓട്ടുമണി താളം രൂപമാകുമ്പോൾ
ചേർന്നു നിൽക്കും വാനൊലിക്കും ആകാശം ചേരുമ്പോൾ
( നെഞ്ചിനുള്ളിൽ … )
മൌസിൻ ക്ലിക്കിൽ മാറ്റം ലോകത്തിന്നതിരുകളെ
കണ്ണാടിച്ചുമരെല്ലാം ചിറകാൽ തല്ലാം
ഓരോ പൂവും നുകരാൻ ഒരു പൂന്തോട്ടം വാങ്ങാം ഞാൻ
രാവും പകലായ് തീരാൻ പ്രണയാവേശം
അകലെ വെൺമാളികയിൽ അഴകോലും താരകളേ
അരികെ വന്നണയാമോ അനുരാഗം പകരാമോ
പൊങ്ങിപ്പറന്നിടാൻ തമ്മിൽ കലർത്തിടാൻ
ഒന്നായ് അലിഞ്ഞിടാൻ നേരുന്നു ദാഹം മോഹം
( നെഞ്ചിനുള്ളിൽ … )
ചാറ്റിൽ മൊഴിയും കിളികൾ ഉടലോടെ വന്നണയുകായ്
പൊന്മാനം പൊന്മാനം ഒരു കൈ ദൂരെ
ഒരോ തിരയും പുണരാൻ കടലോരം ഞാൻ വാങ്ങീടാം
നിറയും മണവും പൊഴിയാൻ മുത്തരികൽ വേണം
അറിയാ പൊൻമേടകളിൽ കഴിയും പെൺകുരുവികളേ
അഴിവാതിൽ പഴുതുകളിൽ അടയാളം തന്നാട്ടേ
എന്തും നിവർത്തിടാൻ എല്ലാം മറന്നിടാൻ
തുള്ളിപ്പതിഞ്ഞിടാൻ ഏറുന്നു ദാഹം മോഹം
( നെഞ്ചിനുള്ളിൽ … )