ചെന്താരമരക്കല്ലിൽ

ചെന്താരമരക്കല്ലിൽ ഇരുപുറമോടും
ചെമ്മഴിചുറ്റി തെന്മല ചുറ്റി
സടകുടവീശും ചടുകുടുവണ്ടിക്കാളുണ്ടോ
തേൻചക്കരഭരണിയിൽ ചോണനുറുമ്പിന്
ചട്ടുകനീളം നാക്കും മൂക്കും
നാക്കും പോക്കും നോക്കും കണ്ടാൽ
കാണാരീ..
ഏലമലത്തമ്പ്രാ... ചന്തം പോലുണ്ടോ
മടിശീലച്ചുറ്റിൽ തേന്താമ്പൂലം

തകില്ലാന വണ്ടി  പാടിക്കോ.. പാടിക്കോ..
തകില്ലാന വണ്ടി മാറിക്കോ... മാറിക്കോ..
തകില്ലാനവണ്ടി കേറിക്കോ കേറിക്കോ...
കൊട്ടേം വട്ടീം ചട്ടിം കേറ്റിക്കോ...

പോം പോം.. പപ്പപോം പോം പോം...

മഞ്ചാടിപ്പൂമഴച്ചാറിനടക്കും
കരിമലമേട്ടിൽ ആനയിറങ്ങി
ചേനക്കണ്ടം വാഴക്കണ്ടം കാതോളിൻ
പൊൻപൂക്കുല നാക്കില പൊകിലക്കെട്ടും
മുക്കിനുമുക്കിനു പച്ചക്കറിയും
ആടും കയറും പിച്ചിപ്പൂവും പത്രാസ്സും
കരവേലുയക്കാ കരകാട്ടം കണ്ടോ ..
പരവേശം വേണ്ട... കാനൂരേ....

തകില്ലാന വണ്ടി  പാടിക്കോ.. പാടിക്കോ..
തകില്ലാന വണ്ടി മാറിക്കോ... മാറിക്കോ..
തകില്ലാനവണ്ടി കേറിക്കോ കേറിക്കോ...
കൊട്ടേം വട്ടീം ചട്ടിം കേറ്റിക്കോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chenthaamarakkallil

Additional Info

Year: 
2012

അനുബന്ധവർത്തമാനം