സൂര്യശലഭം

സൂര്യശലഭം ... മൂകമുരുകി...
കാറ്റിലെന്തേ പൊള്ളിനിൽപ്പൂ
പാവമീക്കോലങ്ങൾ ... (2)
ഇരുളിലലയും സ്നേഹമേഘം
പാതിപെയ്തും പാതിമാഞ്ഞും
ഏകനായ് കേഴുന്നു ... 

സൂര്യശലഭം ... മൂകമുരുകി...
കാറ്റിലെന്തേ പൊള്ളിനിൽപ്പൂ
പാവമീക്കോലങ്ങൾ ...

രാക്കൂട്ടിലെ പനിമതി പരിഭവം പാടി...
നീർമുല്ലയോ വേനലിൽ കുളിരിടം തേടി..
ഒഴിയാതെ പെയ്ത മഴയിൽ
നീറുമൊരു മൈന തേങ്ങി വീണു
ആർദ്രമൊരു നോവുപാട്ടിൽ നീന്തി
ഹൃദയമോ തേഞ്ഞുമാഞ്ഞു പോയി...
എന്തിനീ പ്രാണനിൽ പ്രാണനായ് നീ തൊട്ടു

സൂര്യശലഭം ... മൂകമുരുകി...
കാറ്റിലെന്തേ പൊള്ളിനിൽപ്പൂ
പാവമീക്കോലങ്ങൾ ...

ഏതോർമ്മതൻ ചുടുകണം
മിഴികളിൽ ചീന്തി… 
മുറിവേറ്റൊരീ മാനസം ചിതറിടും നേരം
വിറയാർന്നചുണ്ടിലലിയും
ഗാനമൊരു ശ്യാമമൗനമായി...
നീളുമൊരു രാത്രിയാത്ര പോകും
കനവിലെ ശോകവേണു മൂളി
വാരിളം പൈതലേ വാടി നീ ... വീണുവോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sooryasalabham

Additional Info

Year: 
2012