കാഞ്ഞുപോയെന്റെയീ

കാഞ്ഞുപോയെന്റെയീ കാഞ്ഞിരമനസ്സിൽ നീ
തേനിറ്റും മാതളപ്പൂക്കളാ…..യ്
തേഞ്ഞുപോയെന്റയാ താരാട്ടുപാട്ടിൽ നീ…
താളം പകർന്ന്, ജതികളായ് ....
ആകെത്തളർന്നു കരഞ്ഞുകലങ്ങിയ
കടലിന്റെ നിശ്വാസ രാഗമായ് ....
കേഴും മിഴാവിന്റെ ആഴങ്ങളിൽ നീ
ആരോ ഒളിപ്പിച്ച കാവ്യമായ് ...
വറുതിയിലും മെല്ലെത്തിരിനീട്ടി ഉണരുമെൻ
ആഷാഢസന്ധ്യതൻ ഒളിവിളിക്കായ് ...
കവിൾ പാതി കൂമ്പി കരൾ നൊന്തുവാടി
എന്തേ നീ ... മഞ്ഞിന്റെ മറവിലൂടലിഞ്ഞുപോയ്
പെണ്ണേ... നീ...
മഞ്ഞിന്റെ മറവിലൂടലിഞ്ഞുപോയി….

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaanjupoyenteyee