പഴയൊരു രജനി തന്‍

പഴയൊരു രജനി തന്‍ കഥയോര്‍ക്കുന്നു
പാടിയ പാട്ടിന്‍ ശ്രുതിയോര്‍ക്കുന്നു (2)
അവളെന്‍ മടിയില്‍ കിടന്നിരുന്നു
അടിമുടി തരിച്ചൊരു മണിവീണ പോലെ
അവളെന്‍ മടിയില്‍ കിടന്നിരുന്നു (പഴയൊരു)

പതിനാലാം ചന്ദ്രികയായിരുന്നു
പ്രാസാദം പനിനീരില്‍ കുളിച്ചിരുന്നു.. ആ ... ആ ...(2)
കളഭത്തിന്‍ മണമുള്ള കാറ്റ് വന്നു
കണ്മണി തന്‍ മാറില്‍ മദം പകര്‍ന്നു
ശരിയും തെറ്റും ഞാന്‍ മറന്നു (പഴയൊരു )

പൂങ്കാവില്‍ നിറമാലയായിരുന്നു
ഇരവാകെ കളിത്താളം ഒഴുകിവന്നു (2)
പലപല കരമുദ്രയോര്‍മ്മവന്നു
പരിഭവിച്ചോമനയൊതുങ്ങി നിന്നു
ശരിയും തെറ്റും ഞാനറിഞ്ഞു (പഴയൊരു )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pazhayoru rajanithan

Additional Info

Year: 
2011

അനുബന്ധവർത്തമാനം