കസ്തൂരി മണക്കുന്നല്ലോ

കസ്തൂരി മണക്കുന്നല്ലോ കാറ്റേ
നീ വരുമ്പോൾ
കണ്മണിയേ കണ്ടുവോ നീ
കവിളിണ തഴുകിയോ നീ

വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി
നീ വരുമ്പോൾ
കള്ളിയവൾ കഥ പറഞ്ഞോ
കാമുകന്റെ കഥ പറഞ്ഞോ

നീലാഞ്ജനപുഴയിൽ നീരാടി നിന്ന നേരം
നീ നൽകും കുളിരലയിൽ പൂമേനി പൂത്ത നേരം
എൻ നെഞ്ചിൽ ചാഞ്ഞിടുമാ തളിർമരമിന്നുലഞ്ഞോ
എൻ രാഗമുദ്ര ചൂടും ചെഞ്ചുണ്ട് വിതുമ്പി നിന്നോ ( കസ്തൂരി.)

നല്ലോമൽ കണ്ണുകളിൽ നക്ഷത്ര പൂവിരിയും
നാണത്താൽ നനഞ്ഞ കവിൾത്താരുകളിൽ സന്ധ്യ പൂക്കും
ചെന്തളിർ ചുണ്ടിണയിൽ മുന്തിരിതേൻ കിനിയും
തേൻ ചോരും വാക്കിലെന്റെ പേരു തുളുമ്പി നിൽക്കും ( കസ്തൂരി )

Nayika | Kasthoori Manakkunnallo song