ആദ്യരാഗ ശ്യാമപയോധരനേ

ആദ്യരാഗ ശ്യാമപയോധരനേ
ആത്മരാഗ യാമ സരോരുഹമേ
മാധവയമുനയിൽ മുങ്ങിനീരാടി
മാമയിൽ പീലി ചൂടി
ഇനി നീ വരുമോ മദനമിഥുന വദനാ (ആദ്യരാഗ)

കാണാം കാളിന്ദിയോളം പോലതിലോലം തൊട്ടുണർത്തി
കേൾക്കാം പല്ലവി മൂളും മുരളികയാലെ വിളിച്ചുണർത്തി
കണ്ണനായെന്നിൽ നീയിന്നു വന്നൂ
കൺ‌തടത്തിന്നും കാമന കണ്ടൂ
നിൻ ലീലകൾ എൻ മേനിയിൽ
ചാർത്തുന്നുവോ ഗോരോചനം
ആലില കൺ‌കളിലെ അഞ്ജനം (ആദ്യരാഗ)

ചോരാ നന്ദകിശോരാ രാധിക നിന്നാരാധിക ഞാൻ
മിരനാദസമീരാ തേരുതെളിക്കും സാരഥി നീ
നന്ദിനി മീട്ടും സാരംഗിയായ് ഞാൻ
ശംഖു തലോടും സാഗരമായ് നീ
പ്രാണന്റെ മൺ‌തീരങ്ങളിൽ നീയെന്റെ മഞ്ജീരസ്വരം
ജന്മാന്തരങ്ങളിലെ പ്രണയം (ആദ്യരാഗ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadya raaga

Additional Info

Year: 
2011

അനുബന്ധവർത്തമാനം