മാസ്റ്റർ അരവിന്ദ്
ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ 1984ൽ ആണ് റിലീസാവുന്നത്. എറണാകുളം എളമക്കര ഭാരതീയ വിദ്യാഭവനിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അരവിന്ദ് എന്ന എം പി രാംനാഥ് ആയിരുന്നു ചിത്രത്തിൽ കുട്ടിച്ചാത്തനായി അഭിനയിച്ചത്.
കെ എസ് സേതുമാധവന്റെ ഓപ്പോൾ എന്ന ചിത്രത്തിലൂടെയാണ് മാസ്റ്റർ അരവിന്ദ് സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ആദ്യമായി കേരളത്തിലെത്തിച്ചു. ഓപ്പോളിനും മൈഡിയർ കുട്ടിച്ചാത്തനും ശേഷം സത്യൻ അന്തിക്കാടിന്റെ കളിയിൽ അല്പം കാര്യം എന്ന ചിത്രത്തിൽ മാത്രമാണ് മാസ്റ്റർ അരവിന്ദ് അഭിനയിച്ചത്. മൈഡിയർ കുട്ടിച്ചാത്തനിലെ അഭിനയത്തിന് 1984ൽ ബാലതാരത്തിനുള്ള ദേശീയ അവാർഡ് മറ്റു മൂന്നുപേർക്കൊപ്പം പങ്കിട്ടു.
തുടർന്ന്, മദ്രാസ് ലയോള കോളേജിൽനിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽനിന്ന് നിയമപഠനവും പൂർത്തിയാക്കിയ എം പി രാംനാഥ് ഇപ്പോൾ കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്.
വിവരങ്ങൾക്ക് കടപ്പാട്: മനോരമ