സോനു നിഗം
അഗംകുമാർ നിഗത്തിന്റേയും ശോഭ നിഗത്തിന്റേയും മകനായി ഹരിയാനയിലെ ഫരീദാബാദിൽ ജനിച്ചു. നാലാം വയസ്സിൽ അച്ഛനോടൊപ്പം വേദികളിൽ പാടിക്കൊണ്ടാണ് സോനു നിഗം തന്റെ സംഗീത യാത്രക്ക് തുടക്കം കുറിയ്ക്കുന്നത്. പത്തൊൻപതാം വയസ്സിൽ ചലച്ചിത്ര പിന്നണി ഗായകനാകുക എന്ന മോഹവുമായി അദ്ദേഹം മുബൈയിലേക്ക് താമസം മാറ്റി.
മുംബൈയിൽ ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച സോനു നിഗം 1990 -ൽ Janam എന്ന ഹിന്ദി ചിത്രത്തിൽ ഒരു ഗാനം ആലപിച്ചുകൊണ്ട് സോനു നിഗം സിനിമാ ഗാനരംഗത്ത് അരങ്ങേറി, തുടർന്ന് നിരവധി ഹിന്ദി ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. 1996 -ൽ Jeevanadhi എന്ന കന്നഡ സിനിമയിൽ പാടിക്കൊണ്ട് സോനു നിഗം കന്നഡ ചലച്ചിത്രഗാന രംഗത്തും സജീവമായി. കന്നഡയിലും അദ്ദേഹം ധാരാളം സിനിമകളിൽ പിന്നണി പാടി. ഹിന്ദി, കന്നഡ ഭാഷകൾ കൂടാതെ മറ്റു ഭാഷകളിലും സോനു നിഗം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2010 -ൽ കാണ്ഡഹാർ എന്ന സിനിമയിൽ ഒരു ഹിന്ദി ഗാനം ആലപിച്ചുകൊണ്ടാണ് സോനു നിഗം മലയാളത്തിലെത്തുന്നത്. അതിനുശേഷം ബോംബെ മാർച്ച് 12, 8.20 എന്നീ സിനിമകളിലും പാട്ടുകൾ പാടി. മികച്ച ഗായകനുള്ള നാഷണൽ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്.
സോനു നിഗത്തിന്റെ ഭാര്യ മധുരിമ നിഗം. മകൻ നേവാൻ നിഗം.


