ചൈത്രം ചായം ചാലിച്ചു
ചേർത്തതു് Kiranz സമയം
ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു,
ചാരുചിത്രം വരയ്ക്കുന്നു..
എങ്ങുനിന്നെങ്ങുനിന്നീ കവിൾ തട്ടിലീ
കുങ്കുമവർണ്ണം പകർന്നു?
മാതളപ്പൂക്കളിൽ നിന്നോ, മലർവാക തളിർത്തതിൽ നിന്നോ?
പാടിപ്പറന്നു പോം എൻകളിതത്ത തൻ പാടലമാം ചുണ്ടിൽ നിന്നോ?
ആ..ആ..ആ..ആ....
(ചൈത്രം ചായം ....)
എങ്ങുനിന്നെങ്ങുനിന്നീ കുളിർനെറ്റിയിൽ
ചന്ദനത്തിൻ നിറം വാർന്നു?
ഈ മിഴിപ്പൂവിലെ നീലം ഇന്ദ്രനീലമണിച്ചില്ലിൽ നിന്നോ?
മേനിയിലാകെ പടരുമീ സൗവർണ്ണം ഏതുഷഃസന്ധ്യയിൽ നിന്നോ?
ആ..ആ..ആ..ആ
(ചൈത്രം ചായം ....)
Film/album:
Lyricist:
Music:
Singer:
Raaga:
ഗാനം | ആലാപനം |
---|---|
ഗാനം പോക്കുവെയിൽ പൊന്നുരുകി | ആലാപനം കെ ജെ യേശുദാസ് |
ഗാനം ചൈത്രം ചായം ചാലിച്ചു | ആലാപനം കെ ജെ യേശുദാസ് |
ഗാനം ഒരു വട്ടം കൂടിയെന്നോർമ്മകൾ | ആലാപനം കെ ജെ യേശുദാസ് |
ഗാനം ഒരു വട്ടം കൂടിയെന്നോർമകൾ - F | ആലാപനം എസ് ജാനകി |
ഗാനം തകൃ തിത്തിന്നം | ആലാപനം വേണു നാഗവള്ളി, കോറസ് |
ഗാനം കേട്ടിട്ടില്ലേ കേട്ടിട്ടില്ലേ | ആലാപനം ബാലചന്ദ്രൻ ചുള്ളിക്കാട് |