രാഗചന്ദ്രനറിയാതെ

രാഗചന്ദ്രനറിയാതെ രാത്രി മുന്തിരികൾ പൂത്തു, പ്രണയമായ്...
കാറ്റുമെല്ലെയതു ചൊല്ലി, കിളികളാക്കഥയറിഞ്ഞു, രഹസ്യമായ്
വെണ്ണിലാവിൻ പ്രിയരാഗം വിരഹരാവിനനുരാഗം
എന്നിൽ വീണലിഞ്ഞൊഴുകി കവിതയായ്
കവിതകേട്ടു ഞാനാകെ വിവശയായ് (രാഗചന്ദ്രനറിയാതെ)

മോഹം ഒരു ഗ്രീഷ്മമായ് പുളകം ശിശിരമായ്
പ്രണയം വസന്തമായ് പുണരും ഹേമന്തമായ്
മുകില്ലിനഴകിൽ മഴവില്ലിൻ കാവ്യവർഷമായ് ഞാൻ
തിരകളിളകുമലകടലിൻ ഹൃദയതീരമായ് ഞാൻ
കൈകൾ ചേർത്തു തഴുകുമ്പോൾ നെഞ്ചു ചേർന്നു പടരുന്നീ
ആർദ്രമർമ്മരങ്ങളിൽ ആദ്യമായ് മുഴുകും ഞാൻ (രാഗചന്ദ്രനറിയാതെ)

മലരിൽ വരി വണ്ടു ഞാൻ മലരും അരി മുല്ല ഞാൻ
വിരിയൂം നിലാവു ഞാൻ വിടരുന്നൊരാമ്പൽ ഞാൻ
മിഴിയിൽ മിഴികളുണരുമ്പോൾ മനസ്സു മനസ്സിൽ  മയങ്ങുന്നു
മൊഴിയിൽ മൊഴികളുതിരുമ്പോൾ മധുരമൌനമുണരുന്നു
വിരൽ തലോടിയലയുമ്പോൾ മദനവീണയാകും നീ
മദനിനാദമുയരുമ്പോൾ രതിതരംഗമാകും ഞാൻ (രാഗചന്ദ്രനറിയാതെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raagachandranariyaathe

Additional Info

അനുബന്ധവർത്തമാനം