പാട്ടിന്റെ പാൽക്കടവിൽ (F)
പാട്ടിന്റെ പാൽക്കടവിൽ കിനാവിന്റെ മാളിക ഞാൻ പണിയാം...
താമര മാളികയിൽ നിലാവിന്റെ റാന്തലു കൊണ്ടുവരാം...
മുന്നാഴി മാനത്തു മൂവന്തിപ്പാടത്തു നാടോടിയായ് നടക്കാം... ഒഹോ ഹോ ഹോ...
നക്ഷത്രക്കുന്നത്തെ താഴ്‌വാരത്താഴത്ത് കുഞ്ഞാറ്റയായ് പറക്കാം... ഹോ ഹോ...
പാട്ടിന്റെ പാൽക്കടവിൽ കിനാവിന്റെ മാളിക ഞാൻ പണിയാം...
മിന്നലുകൾ ഒളി മിന്നി വരും അതു ഞാനെന്റെ കൈവളയായണിയും...
വാർമഴവിൽ നിറമാലകളെ ഉറുമാലുകളായ് തുന്നി ഞാനെടുക്കും...
കളിവിണ്ണിൽ രാക്കളിവള്ളങ്ങൾ കളകളമിളകുമ്പോൾ...
പൂമ്പുഴയിൽ പരൽമീനോടുന്നൊരു തൈത്തിര തുള്ളുമ്പോൾ...
വെൺത്താരകമാകുവാൻ മിന്നാമിന്നി വാ...
പാട്ടിന്റെ പാൽക്കടവിൽ കിനാവിന്റെ മാളിക ഞാൻ പണിയാം...
ഞാൻ വിളിച്ചാൽ തെന്നലോടി വരും എന്റെ ശ്വാസമായ് ജീവനിൽ ചേർന്നലിയും....
ഞാൻ പറഞ്ഞാൽ പുഴ പാടി വരും അതു മെല്ലെ എൻ മാനസ രാഗമാകും...
മഴവെള്ളം എൻ കണ്ണിൽ വീണാൽ കുളിരിൽ മുത്താരം...
മുളമൂളും സംഗീതം പോലും മണ്ണിൻ കിന്നാരം...
നിനവേറിയെൻ കൂടെ വാ കൂടെ കൂട്ടാം ഞാൻ...
പാട്ടിന്റെ പാൽക്കടവിൽ കിനാവിന്റെ മാളിക ഞാൻ പണിയാം...
താമര മാളികയിൽ നിലാവിന്റെ റാന്തലു കൊണ്ടുവരാം...
മുന്നാഴി മാനത്തു മൂവന്തിപ്പാടത്തു നാടോടിയായ് നടക്കാം... ഓ...
നക്ഷത്രക്കുന്നത്തെ താഴ്‌വാരത്താഴത്ത് കുഞ്ഞാറ്റയായ് പറക്കാം... ഹോ ഹോ...