ശിലയിൽ നിന്നും ഉണരു നീ

ശിലയിൽ നിന്നും ഉണരു നീ എന്റെ ഗന്ധർവ്വനായ് വരു നീ പുഴയിൽ നിന്നും മലർവനിയിലും തണുത്തലിയുന്നിതാ രജനി നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ ശിലയിൽ നിന്നും ഉണരു നീ   കൊതിക്കും പാതിര രാവിൽ മദിക്കും പൌർണ്ണമിയായ് ഞാൻ നിൽ‌പ്പൂ - നിന്നെ കാണാൻ നമുക്കായ് താഴം‌പൂക്കൾ വിരിച്ചു നീരാളങ്ങൾ ദൂരേ പാടീ മൈന കരളലിയും കഥകളിലെ നായകനായ് നീയവിടെ ചിറകുണരാക്കിളിയിണയായ് സ്വയമുരുകും ഞാനിവിടെ (ശിലയിൽ നിന്നും ഉണരൂ ...)

തുറക്കൂ ജാലകവാതിൽ

മയക്കും മാനസ വാതിൽ എന്തേ ഇനിയും മൌനം വിളിച്ചൂ മന്മഥ മന്ത്രം തുടിച്ചൂ മാദകയാമം എന്തേ താമസമെന്തേ.. ഈ നിമിഷം പ്രിയനിമിഷം അലഞൊറിയും സ്വരനിമിഷം പൂമഴയിൽ പുളകവുമായ് മനമലിയും പൊൻനിമിഷം (ശിലയിൽ നിന്നും ഉണരൂ ...) ഹം..ല ല ല ല ല തമസ്സിൽ നിന്നും ഉണരുമോ....

(...ശിലയിൽ നിന്നും ഉണരു നീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Shilayil ninnum unaru nee

Additional Info

അനുബന്ധവർത്തമാനം