ഉണരുണരൂ കുയിൽ മകളെ
Music:
Lyricist:
Singer:
Raaga:
Film/album:
സ സ പ പ സ സ നി നി
ഉണരുണരൂ കുയിൽ മകളെ കുക്കു കുക്കു
ഉണരുണരൂ കുയിൽ മകളെ
മണിമൊഴിയിൽ മധു മഴയിൽ
മനമലിയും സ്വരം തരൂ തരൂ
(ഉണരുണരൂ...)
ആ..ആ... ഗ ഗ ഗ ഗാ
അന്തിക്കാലോല ആറ്റിൽ നീങ്ങുന്ന ചൂണ്ടൻ വള്ളങ്ങളിൽ
ജാലം കാട്ടുന്ന തോണീക്കാരന്റെ ചുണ്ടിൽ ഈണങ്ങളായ്
തിത്തൈ തിത്തൈ ഓഹോ ഓഹോ
അന്തിക്കാലോല ആറ്റിൽ നീങ്ങുന്ന ചൂണ്ടൻ വള്ളങ്ങളിൽ
ജാലം കാട്ടുന്ന തോണീക്കാരന്റെ ചുണ്ടിൽ ഈണങ്ങളായ്
ഇന്നും പെയ്യും അമൃത മന്ത്രങ്ങളായ് ഒഴുകി രാഗ മാധുരി
(ഉണരുണരൂ...)
എന്നോ വന്നെന്റെ അല്ലിപ്പൂങ്കാവിൽ ഇല്ലി കൊമ്പത്തു നീ (2)
നിന്നെ തേനൂട്ടി നെഞ്ചിൽ താരാട്ടും എന്നും പിഞ്ചോമലേ
കൊഞ്ചിക്കൊഞ്ചി മധുരം ചിന്തി ചിന്തി ഹൃദയ തന്ത്രി മീട്ടു നീ
(ഉണരുണരൂ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Unarunaru kuyil makale
Additional Info
ഗാനശാഖ: