ഉണ്ണിക്കാറ്റിന്‍ ചുണ്ടിൽ

ഉണ്ണിക്കാറ്റിന്‍ ചുണ്ടില്‍ പൂമണം
അല്ലിപ്പൂവിന്‍ ചെണ്ടില്‍ തേന്‍ കണം
മിണ്ടാപ്പെണ്ണേ ഇന്നെന്തേ നിന്‍ പൊന്‍ ചുണ്ടിലെ
മുല്ലപൂത്തതില്ല!

നീലനെല്ലിലൂയലാടി വയലേല മൈനപാടി
താളം തുള്ളി ഓളം തല്ലി(2)
ഒരുങ്ങിക്കായലീണം മൂളി
നീലനെല്ലിലൂയലാടി വയലേല മൈനപാടി
ഇനി ഒരുസ്വരമുതിരുമോ ഇളമൊഴിയെ!

നിറക്കൂട്ടു ചാര്‍ത്തിമാനം
മണിവില്ലുതീര്‍ത്തുവല്ലോ
മിന്നിച്ചിന്നും കാക്കപ്പൊന്നും
നീകവര്‍ന്നതില്ലേ കണ്ണേ
നിറക്കൂട്ടു ചാര്‍ത്തിമാനം
മണിവില്ലുതീര്‍ത്തുവല്ലോ
ഇനി ഒരുനിറമണിയുമോ മലര്‍മിഴിയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unnikkaatin chundil