കണ്‍കുളിരുവതെല്ലാം നീ മാത്രമേ
കണ്‍കുളിരുവതെല്ലാം നീ മാത്രമേ
മൺതരികളിലെങ്ങും നീ മാത്രമേ
കാരുണ്യമേ പാരാകെ നിൻ
പാദരേണു മിന്നിടുന്നിതാ
ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2)
ചേർത്തി വെച്ചു മുത്തുകളായ് നീ ഞങ്ങളെ
ചാർത്തിടണേ മാലയാക്കി നിൻ മാറിലായ് അത്
ചാർത്തിടണേ മാലയാക്കി നിൻ മാറിലായ്
ആ..ആരാരുമില്ല ആലംബമില്ല
നീയേ വിളക്കായ് നയിക്കൂ സദാ (2)
ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2)
സ്നേഹവർഷ മേഘമായ് നീ പെയ്തിടും
വേനൽ പോലും പൂക്കളാലെ ആട നെയ്തിടും കൊടും
വേനൽ പോലും പൂക്കളാലെ ആട നെയ്തിടും
ആ വാടുന്ന പൂവിൽ പാടുന്നു മൗനം
മായും വിഷാദം വസന്തം വരും (2)
ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2)
(കൺകുളിരുവതെല്ലാം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kankuliruvathellaam nee
Additional Info
ഗാനശാഖ: