ആകാശ കണ്മണിതന്‍ ആനന്ദം

ആകാശ കണ്മണി തന്‍ ആനന്ദം ചന്ദ്രികയായ്
പഞ്ചമിപ്പുഞ്ചിരി തൻ ചെപ്പു തുളുമ്പുകയായ്
നിറതാരം  തിരി വെയ്ക്കും തെളിരാവിൽ
കളകളമൊഴികൾ പാടുന്നു
(ആകാശക്കണ്മണി..)

മാണിക്യം വാരിത്തൂവി മാനത്തെ സുൽത്താനിന്ന്
മാടി വിളിപ്പൂ നിന്നെ വാ മോളേ വാ
പുന്നാരത്തട്ടമണിഞ്ഞ് ശിങ്കാരക്കൊലുസ്സു കിലുക്കി
റംസാൻ നിലാവിൻ തോളീൽ വാ മോളേ
കൂട്ടിനായി കൂടെ മാമൻ പോരാമോ പോരാമോ
പാട്ടു പാടി കൂടെ മാമൻ പോരാമോ പോരാമോ
ഉം..ഉം..ഉം...ഉം..
(ആകാശക്കണ്മണി..)

വെള്ളിത്താലം ഏന്തി വന്നു
വിണ്ണിൽ നിന്നും മാലാഖമാർ (2)
പൊന്നും പൂവും ചൂടി വന്നു
പൊന്നേ നിന്നെ കൊണ്ടു പോവാൻ
വെള്ളിത്താലം ഏന്തി വന്നു
വിണ്ണിൽ നിന്നും മാലാഖമാർ
(ആകാശക്കണ്മണി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Avakasha kanmanithan

Additional Info

അനുബന്ധവർത്തമാനം