രവികുമാർ

Ravikumar
Date of Death: 
Friday, 4 April, 2025
സീനിയർ

തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോൻ്റെയും ആർ.ഭാരതിയുടെയും മകനായി 1954 ൽ ചെന്നൈയിലാണ് രവികുമാർ ജനിച്ചത്. 

1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയമാക്കിയത്. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 

നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുള്ള ഇദ്ദേഹം 2025 ഏപ്രിൽ 4 ആം തിയതി തന്റെ 71 ആം വയസ്സിൽ ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.