കണ്ണിനിമ നീളെ
കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയലവിതറുകയോ
ഈ നനവുമായ് കൂടെ ഓ...പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ മേലാകേ....
അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ
പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരുശ്രുതിയതില്‍ നിറയുകയോ
അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ
അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ
കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയലവിതറുകയോ
ഈ നനവുമായ് കൂടെ ഓ...പോരൂ തിരകളേ
കടലറിയാതെ കരയറിയാതെ
മേലാകെ തോരാതെ മേലാകേ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanninima neele
Additional Info
ഗാനശാഖ: