കവിതപോല്‍
കവിതപോല്‍ ഒരുവരി എഴുതിയീ നനവില്‍ നീ
തിരകളാല്‍ മൊഴികളേ വിവശമായ് തഴുകിയോ
നിന്നെ കാണതേ നിന്നെ കേള്‍ക്കതേ
നിന്നെ കാണതേ നിന്നെ കേള്‍ക്കതേ
ഉള്ളിലേ മൌനമോ പിന്നെയും നിറയേ (കവിത പോല്‍)
പലരാവിന്‍ നിലാ മദം ഇടനെഞ്ചില്‍ തരൂ
ഉയിരിലലിയും പൊന്‍ നാളം നിന്‍ മിഴിയില്‍ കാണ്മൂ
കളഭമുതിരും ഈ രാവില്‍
ഓര്‍മ്മകള്‍ വിങ്ങുമാ സൌരഭം വരവായ് (കവിത പോല്‍)
തിരയുന്നൂ ഒരേ നിറം പ്രിയമോലും സ്വരം
വിരിയുമോരോ വെണ്‍പൂവും നിന്‍ ചിരിയായ് കാണ്മൂ
ചിറകുമുറിയും നീര്‍ക്കിളിയായ്
നിന്നിലേക്കെന്തിനോ നീന്തി ഞാനിതിലേ.. (കവിത പോല്‍)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kavithapol
Additional Info
ഗാനശാഖ: