ഞാന്‍
വാട്ട്സ് യുവര്‍ ഫീലിങ് വെന്‍ യു ലുക് ഇന്റു മൈ അയ്സ്
വാട്ട്സ് യുവര്‍ ഫീലിങ് വെന്‍ യു ബൈ മൈ സൈഡ്
നിന്നെ കാണാന്‍ നിന്നെ കേള്‍ക്കാന്‍ കാതോര്‍ക്കും ഞാന്‍
നിന്നെ കണ്ട്ട കടലലകള്‍ പോലെ മയിലായ് മഴ കൊണ്ടതു പോലെ
അകമേ പിടയും ഞാന്‍
അനുപദമൊരു താളം ഇനി നിറയും പുലരികള്‍ തന്നില്‍ ശ്രുതി മീട്ടും
അറിയാന്‍ പറയാന്‍ ഞാന്‍
പകല്‍ പോലെ ഇരുള്‍ പോലെ കടല്‍ പോലെ നിനവു പോലെ
എന്നും നിന്നെ ഞാന്‍
ഞാന്‍ ചൊല്ലും കവിതകളിലൊരു വരി മെല്ലെ
നിന്‍ ചൊടിയിതളതിന്‍ മധു നുകരും നുകരും
മറവിയിലലിയും മിഴിയിതളിടറും
നാളം പോല്‍ ഞാന്‍
നിന്‍ വിരലുകള്‍ തേടിയലയും നിന്‍ മൊഴിയെന്‍ ശ്രുതിയാകും
വെണ്‍തിരയായ് നിന്നെ പൊതിയും
എന്നും ഞാന്‍ ആഹാ..
നെഞ്ചിന്നുള്ളില്‍ ഈ തീക്കനലേറിപ്പായും നേരം
നീയെന്നുള്ളില്‍ യു ഫീല്‍ മൈ ലവ്
വിരലുകളാലെ നിന്‍ സ്നേഹം എന്തോ തിരയും നേരം
കാതില്‍ മെല്ലെ ചൊല്ലി ചൊല്ലി
പകല്‍ പോലെ ഇരുള്‍ പോലെ കടല്‍ പോലെ നിനവു പോലെ
എന്നും നിന്നെ ഞാന്‍
വാട്ട്സ് യുവര്‍ ഫീലിങ് വെന്‍ യു ലുക് ഇന്റു മൈ അയ്സ്
വാട്ട്സ് യുവര്‍ ഫീലിങ് വെന്‍ യു ബൈ മൈ സൈഡ്
നിന്നെ കാണാന്‍ നിന്നെ കേള്‍ക്കാന്‍ കാതോര്‍ക്കും ഞാന്‍