കിഴക്കു പൂക്കും
കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന് കവിളിലെന്തൊരു തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന് കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്
തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞുവന്നൊരു തോഴന്
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ (കിഴക്കു പൂക്കും)
പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ
അലകള്‍ ഞൊറിയണ പാല്നിലാവോ
പാല്നിലാവോ തേന്കിനാവോ നാണമോ
ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി കുറുകുവാന്
അരുമയാമിനി കുറുകുവാന്...
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ (കിഴക്കു പൂക്കും)
ശവ്വാലിന് പട്ടുറുമാലില്‍ പൂ തുന്നും അമ്പിളി പോലെ
മൊഴികള്‍ മൌനത്തിന് കസവുനൂലില്
കസവുനൂലില് കനകനൂലില് കോര്‍ത്തുവോ
ഓ അരിയ മഞ്ഞിന് കുളിരുവീണീ കറുകനാമ്പുകളുണരുവാന്
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ (കിഴക്കു പൂക്കും)