നീയൊരു പുഴയായ് തഴുകുമ്പോൾ

നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും
കനക മയൂരം നീയാണെങ്കില്‍ മേഘ കനവായ് പൊഴിയും ഞാന്‍ (നീയൊരു)

ഇല പൊഴിയും ശിശിര  വനത്തില്‍ നീ അറിയാതൊഴുകും കാറ്റാകും നിന്‍ മൃദു വിരലിന്‍ സ്പര്‍ശം കൊണ്ടെന്‍ പൂമരമടിമുടി തളിരണിയും 
ശാരദ യാമിനി നീയാകുമ്പോള്‍ യാമക്കിളിയായി പാടും ഞാന്‍
ഋതുവിന്‍ ഹൃദയം നീയായ്‌ മാറും പ്രേമ സ്പന്ദനമാവും  ഞാന്‍ 
(നീയൊരു)

കുളിര്‍ മഴയായ് നീ പുണരുമ്പോള്‍ പുതുമണമായ്  ഞാന്‍ ഉണരും  
മഞ്ഞിന്‍ പാദസരം നീ അണിയും ദള മര്‍മരമായ്‌   ഞാന്‍ ചേരും
അന്ന് കണ്ട കിനാവിന്‍ തൂവല്‍ കൊണ്ട് നാമൊരു കൂടണിയും 
പിരിയാന്‍ വയ്യാ പക്ഷികളായ് നാം തമ്മില്‍ തമ്മില്‍ കഥ പറയും
(നീയൊരു) 

   
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.5
Average: 5.5 (2 votes)
Neeyoru puzhayaai thazhukumbol

Additional Info

അനുബന്ധവർത്തമാനം