നീയെന്റേതല്ലേ (D)
നീ എന്റേതല്ലേ എന്റെ സ്വന്തമല്ലെ അല്ലേ
പൊന്നല്ലേ നീയിന്നെന്റെ മാത്രമല്ലേ അല്ലേ..
എന്നിട്ടെന്തിനിനിയും പരിഭവമുള്ളില്
കൊച്ചു കൊച്ചു കുറുമ്പില്‍...
മുള്ളുവച്ച മുനകള്‍
അതിലാരോരുമറിയാത്ത രസമില്ലയോ..... (നീ എന്റേതല്ലേ)
കളിവീടു മേയുന്ന പൊന്‍പീലിയോ
കതിരോലക്കാറ്റിന്റെ താലോലമോ
കളിവാക്കില്‍ നിറയുന്ന കണ്‍കോണിലെ
കണ്ണീരിന് നനവുള്ള പുഞ്ചിരിയോ
ഈയേകാന്ത രാവിന് നിലാവോ
നിനക്കേതാണു പ്രിയമെന്റെ അഴകേ
പറയൂ.. പറയൂ... പറയൂ... (നീയെന്റേതല്ലേ)
നിറനാഴി മനസ്സിന്റെ നൈര്മ്മല്യമോ
പ്രിയസ്വാന്തനത്തിന്റെ രോമാഞ്ചമോ...
അലിയും നിലാവിലെ ആശ്ലേഷമോ
മിഴിയോട് മിഴി ചേരും ഉന്മാദമോ
ഒടുങ്ങില്ലാതെ ആനന്ദമഴയോ
നിനക്കേതാണ് പ്രിയമെന്റെ പ്രിയനേ
പറയൂ.. പറയൂ... പറയൂ... (നീയെന്റേതല്ലേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neeyentethalle (D)
Additional Info
ഗാനശാഖ: